Sunday, January 5, 2025
Health

സ്വന്തമായി രോഗപപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാൻ മഞ്ഞൾ ചായ

കഴിക്കുന്ന ഓരോ ഭക്ഷണത്തിലും കുടിക്കുന്ന ഓരോ തുള്ളി ജലത്തിലും നമ്മുടെ ആരോഗ്യം ഒളിഞ്ഞിരിക്കുന്നുണ്ട്. ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

ഇതില്‍ പ്രധാനപ്പെട്ടതാണ് എന്തുകൊണ്ടും മഞ്ഞള്‍ച്ചായ. രോഗപ്രതിരോധം ഉള്‍പ്പടെ ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് നമുക്ക് മഞ്ഞള്‍ച്ചായ ഉപയോഗിക്കാവുന്നതാണ്.

മഞ്ഞള്‍ ചായ ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്. ഒരു പാനില്‍ ഒരു കപ്പ് വെള്ളം തിളപ്പിക്കുക. അരിഞ്ഞ മഞ്ഞള്‍ വെള്ളത്തില്‍ ചേര്‍ക്കുക. ഇതിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചതും അല്‍പം കുരുമുളക്, തുളസി എന്നിവ ചതച്ചതും ചേര്‍ത്ത് നല്ലതു പോലെ തിളപ്പിക്കുക. തിളച്ച ശേഷം ഇതിലേക്ക് വേണമെന്നുണ്ടെങ്കില്‍ തേനോ അല്ലെങ്കില്‍ നാരങ്ങ നീരോ ഉപയോഗിക്കാവുന്നതാണ്. ഇത് ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ അമിതവണ്ണത്തെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നുണ്ട്. ഈ ഒരു അവസ്ഥയില്‍ മഞ്ഞള്‍ ചായ കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും. ഇത് പലവിധത്തിലുള്ള വൈറസ് ബാധയേയും അണുബാധയുടെ ഒരു സാധാരണപ്രതിഫലനമായ ആസ്ത്മ, ഫൈബ്രോസിസ്, മറ്റ് ശ്വാസകോശ സംബന്ധമായ അവസ്ഥകള്‍ എന്നിവയ്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ബ്രോങ്കൈറ്റിസ് പോലുള്ള രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് എപ്പോഴും ഉപയോഗിക്കാവുന്ന ഒന്നാണ് മഞ്ഞള്‍ച്ചായ.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പുക്കുന്നതിന് കിണഞ്ഞ് പരിശ്രമിക്കേണ്ട ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ ഈ അവസ്ഥയില്‍ അതിനെല്ലാം പരിഹാരം കാണുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മഞ്ഞള്‍ച്ചായ കഴിക്കാവുന്നതാണ്. മഞ്ഞള്‍ ചായയിലെ ആന്റിഓക്സിഡന്റുകളും മഞ്ഞളും മറ്റ് ചേരുവകളും എല്ലാം രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ ആന്റി ബാക്ടീരിയ വിരുദ്ധ, വൈറല്‍ വിരുദ്ധ ചികിത്സയായി അറിയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *