പൊതുമേഖല ബാങ്കായ കാനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ നിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ
ബംഗളുരു:പൊതുമേഖല ബാങ്കായ കാനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ നിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസാണ് ബംഗളൂരുവില്‍ നിന്ന് അറസ്റ്റിലായത്. അക്കൗണ്ടിൽ തിരിമറി നടത്തി 8 കോടി 13 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
14 മാസം കൊണ്ടാണ് തട്ടിപ്പ് നടത്തിയത്. നിരവധി നിക്ഷേപകരുടേതായി 8,13,64, 539 രൂപയാണ് കൈക്കലാക്കിയത്. മാസങ്ങൾക്കു മുൻപു നടന്ന തട്ടിപ്പിന്റെ വിവരം ഓഡിറ്റ് റിപ്പോർട്ട് വന്നതോടെയാണ് പുറത്തറിഞ്ഞത്. 10 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതോടെ മാനേജരുടെ പരാതിയിൽ അന്വേഷണം നടത്തുകയായിരുന്നു.തട്ടിപ്പ് നടന്ന ബാങ്കിലെ ക്ലർക്കായിരുന്നു പത്തനപുരം ആവണീശ്വരം സ്വദേശി വിജീഷ് വർഗീസ്. ഫെബ്രുവരി മാസത്തിൽ തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നതോടെയാണ് പ്രതി ഭാര്യയും രണ്ട് മക്കളുമായി ഒളിവിൽ പോയത്.