Thursday, October 17, 2024
Business

സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 200 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 200 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,120 രൂപയായി. ഗ്രാമിന് 25 രൂപ ഉയർന്ന് 4515 രൂപയിലെത്തി

മെയ് മാസത്തെ ഏറ്റവുമുയർന്ന നിരക്കിലാണ് സ്വർണവില ഇപ്പോൾ. മെയിൽ ഇതുവരെ 1080 രൂപയുടെ വർധനവാണുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1825.30 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 48,003 രൂപയായി.

Leave a Reply

Your email address will not be published.