കാനറ ബാങ്കിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് ജീവനക്കാരൻ ഒളിവിൽ പോയി
പത്തനംതിട്ടയിൽ കാനറ ബാങ്കിൽ നിന്ന് ജീവനക്കാരൻ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു. പത്തനാപുരം സ്വദേശി വിജീഷ് വർഗീസാണ് തട്ടിപ്പ് നടത്തിയത്. ഇയാൾ ഒളിവിലാണ്. ബാങ്കിൽ നിക്ഷേപമുള്ള ഉദ്യോഗസ്ഥരുടെ പാസ് വേർഡ് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
ബാങ്കിലെ ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടിലെ പത്ത് ലക്ഷം രൂപ പിൻവലിച്ചത് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ബ്രാഞ്ച് മാനേജർ വിശദീകരണം ചോദിച്ചപ്പോൾ അബദ്ധം പറ്റിയതാണെന്ന് ഇയാൾ പറഞ്ഞു. സംശയം തോന്നിയ മാനേജർ വിശദമായി പരിശോധിക്കുകയും വിജീഷ് പല അക്കൗണ്ടുകളിലേക്ക് പണം മാറ്റിയെന്ന് കണ്ടെത്തുകയുമായിരുന്നു
9.75 ലക്ഷം രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയതായാണ് അറിയുന്നത്. വിജീഷ് കുടുംബത്തോടൊപ്പം ഒളിവിലാണ്. വിമുക്തഭടനായ വിജീഷ് 2019ലാണ് ബാങ്കിൽ ജോലിക്ക് കയറിയത്.