Wednesday, January 8, 2025
Kerala

‘ഓരോരുത്തരും പ്രതികരിക്കുന്നത് അവരുടെ സംസ്കാരം അനുസരിച്ച്’; സുധാകരനെതിരെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്‍റെ പരാമര്‍ശങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി കെ കെ ശൈലജ ടീച്ചര്‍. കെ സുധാകരൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും ഓരോരുത്തരും അവരവരുടെ സംസ്കാരത്തിനനുസരിച്ചാണ് ഇത്തരം പ്രതികരണങ്ങൾ നടത്തുന്നതെന്നും ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജനാധിപത്യ-പുരോഗമന സമൂഹത്തിന് ഭൂഷണമല്ലാത്ത ഇത്തരം പ്രതികരണങ്ങൾക്കെതിരെ പൊതു സമൂഹത്തിന്‍റെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *