അന്ധവിശ്വാസ നിർമ്മാർജന നിയമം കൊണ്ടു വരണം; കെ.കെ ശൈലജ
അന്ധവിശ്വാസ നിർമ്മാർജന നിയമം കൊണ്ടു വരുന്നത് ഉചിതമായിരിക്കുമെന്ന് കെ കെ ശൈലജ . അന്ധ വിശ്വാസ നിർമ്മാർജന നിയമം കൊണ്ടു വരണം. അത്തരം നിയമത്തെ കുറിച്ചു നേരത്തെ ചിന്തിച്ചിരുന്നു. നിയമം കൊണ്ടു വരുന്നത് ഗുണം ചെയ്യും. എന്നാൽ നിയമം മാത്രം പോര അന്ധ വിശ്വാസങ്ങൾക്കെതിരായ പ്രചരണവും വേണമെന്ന് കെ കെ ശൈലജ ആവശ്യപ്പെട്ടു.
ഉപരിപ്ലവമായ പ്രചാരണകൊണ്ടു ആയില്ല, ശാസ്ത്ര അവബോധം വളർത്തണം. മയക്കു മരുന്ന് ഉൾപ്പെടെ ഉപയോഗിച്ചുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. സമൂഹത്തിൽ വളരെ ശക്തമായ പ്രചരണവും ഉയർത്തെഴുന്നേൽപ്പും ആവശ്യമാണെന്ന് കെ കെ ശൈലജ പറഞ്ഞു