50 ഇലക്ട്രിക് ബസുകൾ കൂടി അടുത്ത മാസം മുതൽ തലസ്ഥാനത്ത് ഓടിത്തുടങ്ങുമെന്ന് ഗതാഗത മന്ത്രി
പുതിയ 50 ഇലക്ട്രിക് ബസുകൾ അടുത്ത മാസം മുതൽ തലസ്ഥാനത്ത് ഓടി തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ക സ്വിഫ്റ്റ് യാഥാർഥ്യമായി. നഗരങ്ങളിലെ യാത്ര സുഗമമാക്കാൻ 82 ബസുകളാണ് തലസ്ഥാനത്ത് സർവീസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസിയുടെ ടൂർ പാക്കേജുകൾ ജനങ്ങൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. ഗ്രാമ വണ്ടി പദ്ധതി ഉടൻ ആരംഭിക്കും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് കെഎസ്ആർടിസി മുന്നോട്ട് പോകുന്നുണ്ടെന്നും ഇതിനെ തകർക്കാൻ ഡീസൽ വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയെ പ്രതിപക്ഷം പിന്തുണയ്ക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസി യെ തകർച്ചയിൽ നിന്നും കര കയറ്റാൻ എൽഡിഎഫ് സർക്കാർ തുടക്കം മുതൽ നടപടി സ്വീകരിക്കുന്നുണ്ട്. കെഎസ്ആർടിസി പെൻഷൻ കാരെ ആത്മഹത്യയിലേക്ക് തള്ളി വിട്ടവരാണ് അടിയന്തിര പ്രമേയം കൊണ്ട് വന്നതെന്നും ആന്റണി രാജു നിയമസഭയിൽ പറഞ്ഞു.