ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് മുഴുവൻ കെഎസ്ആർടിസി ബസുകളും സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ
ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് മുഴുവൻ കെഎസ്ആർടിസി ബസുകളും സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കട്ടപ്പുറത്തുള്ള ബസുകൾ നിരത്തിലിറക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ലോക്ക് ഡൗണിനെ തുടർന്നാണ് കെ എസ് ആർ ടി സി സർവീസുകൾ നിർത്തിവെച്ചത്.
കെ എസ് ആർ ടി സി ബസുകളിൽ പതിനഞ്ച് ആളുകൾക്ക് വരെ നിന്ന് യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാൽ നിന്നുള്ള യാത്രക്ക് ഇതുവരെ അനുമതിയുണ്ടായിരുന്നില്ല.
ക്രിസ്മസ്, പുതുവത്സരം പ്രമാണിത്ത് പ്രത്യേക അന്തർ സംസ്ഥാന സർവീസും നടത്തും. ഡിസംബർ 21 മുതൽ ജനുവരി 4 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചുമാണ് സർവീസ് നടത്തുക.