എറണാകുളം പാലാരിവട്ടത്ത് ബൈക്ക് മെട്രോ തൂണിൽ ഇടിച്ചുകയറി രണ്ട് യുവാക്കൾ മരിച്ചു. മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് അസ്ലം, മുഹമ്മദ് മുഹ്‌സിൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അപകടം. നിയന്ത്രണം വിട്ടതിനെ തുടർന്നാണ് ബൈക്ക് മെട്രോ തൂണിലേക്ക് ഇടിച്ചുകയറിയത്.