തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരൻ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു
തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു. കാട്ടാക്കട സ്വദേശി അർഷാദാണ് മരിച്ചത്. കൂട് വൃത്തിയാക്കുന്നതിനിടെ അർഷാദിന് പാമ്പുകടിയേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മൃഗശാലയിലെ അനിമൽ കീപ്പറാണ് അർഷാദ്. സംഭവം നടന്നതിന് പിന്നാലെ അർഷാദിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.