മലമ്പുഴ ആശുപത്രി മാലിന്യ പ്ലാന്റിലെ തീപിടിത്തം അണയ്ക്കാനായില്ല; കത്തിത്തീരുക മാത്രമാണ് പോംവഴിയെന്ന് ഫയർഫോഴ്‌സ്
മലമ്പുഴ ആശുപത്രി മാലിന്യ പ്ലാന്റിലുണ്ടായ തീ അണയ്ക്കാനായില്ല. വെള്ളമൊഴിച്ച് തീ കെടുത്താനുള്ള ശ്രമം ഉപേക്ഷിച്ചു. തീപിടിത്തമുണ്ടായ പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ മുഴുവൻ കത്തി തീരുക മാത്രമാണ് വഴിയെന്ന് ഫയർഫോഴ്‌സ് പറയുന്നു. ഇന്ന് രാത്രിയോടെയോ നാളെയോ മാത്രമേ ഇവ പൂർണമായും കത്തിത്തീരുകയുള്ളുവെന്നാണ് പ്രതീക്ഷിക്കുന്നത്
ഐഎംഎ ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റായ ചേമ്പനയിലെ ഇമേജിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. പ്ലാസ്റ്റിക് മാലിന്യങ്ങളിലേക്ക് തീ പടർന്നതോടെയാണ് സ്ഥിതി കൈവിട്ടുപോയത്. ഒമ്പത് യൂനിറ്റ് ഫയർ എൻജിനുകളിലെത്തിയിട്ടും തീ അണയ്ക്കാൻ സാധിച്ചിരുന്നില്ല.