Saturday, January 4, 2025
Kerala

കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടിത്തം

കൊച്ചി: കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മാലിന്യ കൂമ്പാരത്തിൽ തീ പടർന്നത്. 12 ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

കാറ്റും ചൂടും മൂലം തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ ശ്രമകരമായി തുടരുകയാണെന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. മണ്ണുമാന്തി ഉപയോഗിച്ച് തീ പിടിച്ച ഭാഗം വേർതിരിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്. കാറ്റ് ദിശ മാറി മാറി വീശുന്നത് തീ അണക്കാൻ പ്രയാസം ഉണ്ടാക്കുന്നതായും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *