തിരുവനന്തപുരത്ത് പൊലീസുകാർക്കിടയിൽ കോവിഡ് വർധിക്കുന്നു
തിരുവനന്തപുരത്ത് പൊലീസുകാർക്കിടയിൽ കോവിഡ് വർധിക്കുന്നു. വലിയതുറ പൊലീസ് സ്റ്റേഷനിൽ മാത്രം ഇൻസ്‌പെക്ടർ ഉൾപ്പടെ 26 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പത്തുപേർക്കും കരമന പൊലീസ് സ്റ്റേഷനിൽ -15 പേർക്കും കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ 11 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ഇന്നലെ മുതല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയില്‍ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 3917 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 511 പേര്‍ രോഗമുക്തരായി. 36.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച 24,878 പേര്‍ ചികിത്സയിലുണ്ട്.