Tuesday, January 7, 2025
Kozhikode

കോഴിക്കോട് ജില്ലയിൽ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങൾ ; ജില്ലാ കലക്ടർ

തീവ്ര സമൂഹവ്യാപനം ഒഴിവാക്കാൻ കോഴിക്കോട് ജില്ലയിൽ ഇന്ന് (ഒക്ടോബർ 3 ) മുതൽ ഒക്ടോബർ 31 വരെ CrPc വകുപ്പ് 144 പ്രകാരം കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ .

ജില്ലയിൽ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ രേഖപെടുത്തിയിരിക്കുന്നത്. ആകെയുള്ള 19,896 കേസുകളിൽ 13,052 എണ്ണവും കഴിഞ്ഞ മൂന്നാഴ്ചക്കിടെയാണ് റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് സെപ്റ്റംബർ ആദ്യ വാരത്തിൽ നാല് ശതമാനമായിരുന്നെങ്കിൽ നിലവിൽ ഇത് 14 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ ജില്ലാ തല അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു.

പൊതു സ്ഥലങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ജനതിരക്ക് നിയന്ത്രിക്കാനും ആളുകള്‍ തമ്മില്‍ അടുത്തിടപഴകുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കി സമ്പര്‍ക്ക രോഗികളുടെ എണ്ണം നിയന്ത്രിക്കാനുമാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

തീവ്ര സമൂഹവ്യാപനം ഒഴുവാക്കാൻ ക്രിമിനൽ നടപടി നിയമത്തിലെ വകുപ്പ്144 പ്രകാരം കോഴിക്കോട് ജില്ലയിൽ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

 

പ്രധാന നിയന്ത്രണങ്ങൾ

1. അഞ്ചു പേരിൽ അധികമുള്ള എല്ലാ ഒത്തുചേരലുകളും നിരോധിച്ചിരിക്കുന്നു. കൃത്യമായ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്ന മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍, ഓഫീസുകള്‍, കടകള്‍, റസ്റ്റോറൻറുകള്‍, ജോലിയിടങ്ങള്‍, ആശുപത്രികള്‍, പരീക്ഷ കേന്ദ്രങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവർത്തനത്തിന് തടസ്സം ഉണ്ടാവുകയില്ല.

2. സാംസ്കാരിക പരിപാടികള്‍, ഗവണ്മെൻറ് നടത്തുന്ന പൊതു പരിപാടികള്‍,രാഷ്ട്രിയ, മത ചടങ്ങുകള്‍,തുടങ്ങിയവയില്‍ പരമാവധി 20 പേർക്ക് മാത്രമേ പങ്കെടുക്കുക്കാൻ അനുവാദമുള്ളൂ. സാമൂഹിക അകലം ( 6 അടി ) കൃത്യമായി പാലിക്കുകയും, ഹാൻഡ് സാനിടൈസർ ലഭ്യമാക്കുകയും വേണം.

3. കളിസ്ഥലങ്ങൾ, ടർഫുകൾ, സ്വീമ്മിങ്ങ്പൂൾ , ജിംനേഷ്യങ്ങൾ, യോഗ,സൂംബ ഉൾപ്പടെയുള്ള ഫിറ്റ്നസ് സെന്ററുകൾ, സിനിമ തിയേറ്ററുകൾ, ഓഡിറ്റോറിയങ്ങൾ   എന്നിവിടങ്ങളിൽ നേരത്തെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ തുടരും. ബീച്ചുകളിൽ രാവിലെയും വൈകിട്ടുമുള്ള  നടത്തത്തിന് നിയന്ത്രണം ബാധകമാണ്. വിനോദസഞ്ചാരസ്ഥലങ്ങൾ, പാർക്കുകൾ എന്നിവിടങ്ങളിലും കർശന നിരോധനം ഏർപ്പെടുത്തി.

4. വിവാഹങ്ങളില്‍ പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കു

5. കടകൾ വ്യാപാര സ്ഥാപനങ്ങൾ :
കടകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവേശന കവാടത്തിൽ തന്നെ ഹാൻഡ് സാനിടൈസർ ലഭ്യമാക്കുകയും, തെർമൽ ഗൺ ഉപയോഗിച്ചു ശരീരോഷ്മാവ് പരിശോധിക്കണം, രോഗലക്ഷണങ്ങൾ ഉള്ളവർക്ക് പ്രവേശനം അനുവദിക്കരുത്. ജീവനകാർക്കോ, സന്ദർശകർക്കോ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ  ആരോഗ്യ പരിശോധനയ്ക്കായി ആശുപത്രികളിലേക്ക് നേരിട്ട് അയക്കാൻ പാടില്ല. ഇങ്ങനെയുള്ളവർ ഫോൺ മുഖേന മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടുകയും, കോവിഡ് ജാഗ്രത പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യുകയും വേണം. ചെറിയ കടകളിൽ ഒഴികെയുള്ള സ്ഥാപനങ്ങളിൽ കോവിഡ് ജാഗ്രത പോർട്ടലിലെ സന്ദർശക രജിസ്റ്റർ സംവിധാനം ഉപയോഗപ്പെടുത്തണം . ഓഫീസുകകളിലും, സ്ഥാപനങ്ങളിലും  എന്നിവിടങ്ങളിൽ നടത്തുന്ന യോഗങ്ങളിൽ 20 ൽ കൂടുതൽ പേർ പങ്കെടുക്കാൻ പാടില്ല. 20 ൽ കൂടുതൽ പേരുണ്ടെങ്കിൽ ഓൺലൈനായി മീറ്റിങ്ങുകൾ നടത്തണം.

6. രണ്ട് ലെയറുകൾ ഉള്ള തുണി മാസ്ക്കുകൾ,  സാനിറ്റൈസറുകൾ എന്നിവ സ്ഥാപനങ്ങളിലെ  തൊഴിലാളികൾക്ക് നൽകിയിരിക്കണം. ജീവനക്കാർ മുഴുവൻ സമയവും മാസ്ക് ധരിച്ചിരിക്കണം.

ആശുപത്രികൾ ഒഴികെയുള്ള സ്ഥാപനങ്ങളിൽ എ. സി പ്രവർത്തിപ്പിക്കാൻ പാടില്ല. മറ്റിടങ്ങളിൽ കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കണം. കടകളിൽ അനുവദനീയമായ ആളുകളുടെ എണ്ണം 100 ചതുരശ്ര മീറ്ററിന് 15 വ്യക്തികളായി പരിമിതപ്പെയിട്ടുണ്ട്. ആളുകൾ തമ്മിലുള്ള  ആറ് അടി ദൂരം പാലിക്കുകയും വേണം.  അവശ്യ സേവനങ്ങൾക്കും ആരോഗ്യ സേവനങ്ങൾക്കും ഒഴികെ കണ്ടയിൻമെന്റ് സോണുകളിൽ നിന്ന് ആളുകൾ പുറത്ത് പോകാൻ പാടില്ല. കണ്ടയിൻമെന്റ് സോണുകളിൽ നിന്നുള്ള ജീവനക്കാർ ജോലിക്ക് എത്തുന്നില്ല എന്ന് സ്ഥാപന ഉടമ ഉറപ്പ് വരുത്തണം. നിയന്ത്രണങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന കടകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തനാനുമതി റദ്ദാക്കും.

7.ഷോപ്പിംഗ്‌ മാളുകൾ, ഷോപ്പിംഗ്‌ കോംപ്ലക്സുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ കർശന ആൾകൂട്ടം നിയന്ത്രണം നടപ്പാക്കും.
മാർക്കറ്റുകൾ നിയന്ത്രിത മേഖലകൾ ആയിരിക്കും. കൃത്യമായ സാമൂഹ്യ അകലം (6 അടി ) ഉറപ്പാക്കി മാത്രമേ ഇവിടങ്ങളിൽ പ്രവേശനം അനുവദിക്കുകയുള്ളൂ.

8. മാർക്കറ്റുകളിൽ കയറ്റിറക്ക് ജോലികൾ നിശ്ചിത ദിവസങ്ങളിലേക്കായി പരിമിതപ്പെടുത്തും. കടകളുടെ നമ്പർ  അടിസ്ഥാനത്തിൽ ഒറ്റ ഇരട്ട നമ്പർ ക്രമത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് കയറ്റിറക്ക് ജോലികൾ നടക്കുക. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനവും പോലീസും ഇക്കാര്യം ഉറപ്പാക്കും.

9.എല്ലാ മാർക്കറ്റുകളിലും ബസ് സ്റ്റാൻഡുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും  ദിവസത്തിൽ ഒരിക്കൽ എങ്കിലും  ആണുനശീകരണം നടത്തുന്നുണ്ടെന്ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ഉറപ്പാക്കണം.

10. കണ്ടയിൻമെന്റ് സോണുകളിൽ അവശ്യ സേവനങ്ങൾക്കും ആരോഗ്യ സേവനങ്ങൾക്കും ഒഴികെ നിലവിലുള്ള സമ്പൂർണ ലോക്ക് ഡൗൺ തുടരും.

Leave a Reply

Your email address will not be published. Required fields are marked *