ഇടത് പ്രവേശനം കെ എം മാണിക്ക് ലഭിച്ച അംഗീകാരം; മുന്നിലുള്ളത് തദ്ദേശ തെരഞ്ഞെടുപ്പെന്ന് ജോസ് കെ മാണി
ഇടതുമുന്നണി പ്രവേശനം കെ എം മാണിക്ക് കിട്ടിയ അംഗീകാരമെന്ന് ജോസ് കെ മാണി. മുന്നിലുള്ളത് തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് സമയമായിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വാധീന മേഖലകളിലെ സീറ്റ് ആവശ്യപ്പെടുമെന്നും ജോസ് കെ മാണി പറഞ്ഞു
വ്യാഴാഴ്ച ചേർന്ന ഇടതുമുന്നണി യോഗത്തിലാണ് ജോസ് വിഭാഗത്തെ ഘടകക്ഷിയാക്കാൻ ധാരണയായത്. പുറത്തു നിർത്തി സഹകരിപ്പിക്കുന്നതിന് പകരം ഘടകക്ഷിയാക്കി സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്ന് സിപിഎം നിലപാട് എടുത്തിരുന്നു.
സിപിഐയുടെ കൂടി എതിർപ്പ് ഇല്ലാതായതോടെയാണ് ജോസ് കെ മാണിയുടെ ഇടതുപ്രവേശനം സാധ്യമാകുന്നത്.