കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. തൃശൂർ എളനാട് സ്വദേശി ഷാജിയാണ് മരിച്ചത്. എളനാട് ചൂലിപ്പാടത്ത് വച്ച് ബൈക്കിൽ പോവുകയായിരുന്ന ഷാജിയെ കടന്നൽ കൂട്ടം ആക്രമിക്കുകയായിരുന്നു. വാഹനം നിർത്തി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.