Thursday, January 9, 2025
Kerala

അറബിക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നു; സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടി കനത്ത മഴ

 

മധ്യകിഴക്കൻ അറബിക്കടലിൽ കർണാടക തീരത്ത് പുതിയ ന്യൂനമർദം രൂപപ്പെട്ടു. കർണാടകക്കും വടക്കൻ കേരളത്തിനും സമീപം മധ്യകിഴക്കൻ തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുകയാണ്. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അടുത്ത 48 മണിക്കൂറിൽ ശക്തിപ്രാപിക്കും.

കഴിഞ്ഞ 47 ദിവസത്തിനിടെ രൂപപ്പെടുന്ന എട്ടാമത്തെ ന്യൂനമർദമാണിത്. ചക്രവാത ചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിലും മലയോര പ്രദേശങ്ങളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കാണ് സാധ്യത

കേരളാ ലക്ഷദ്വീപ് തീരത്ത് നവംബർ 16നും വടക്കൻ കേരളാ തീരത്ത് നവംബർ 16 വരെയും കർണാടക തീരത്ത് നവംബർ 17 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചിലപ്പോൾ 60 കിലോമീറ്റർ വേഗതയിലും കാറ്റ് വീശിയേക്കാം.

Leave a Reply

Your email address will not be published. Required fields are marked *