Monday, January 6, 2025
Kerala

ശബരിമലയ്ക്കു പോകാൻ യുവതി ചെങ്ങന്നൂരിലെത്തി; പ്രതിഷേധം കടുത്തതോടെ മടങ്ങി

 

ചെങ്ങന്നൂർ: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന കാലത്ത് ശബരിമല ദർശനത്തിനായി യുവതി ചെങ്ങന്നൂരിലെത്തി. ട്രെയിൻമാർഗമാണ് തമിഴ്നാടു സ്വദേശിനിയായ യുവതി ചെങ്ങന്നൂരിലെത്തിയതെന്നു സംശയിക്കുന്നു.

കൊല്ലം സ്വദേശിനിയാണെന്നു പറഞ്ഞ യുവതി തമിഴും ഇംഗ്ലീഷും ഇടകലർത്തിയാണു സംസാരിച്ചിരുന്നത്.

തിങ്കളാഴ്ച രാത്രി ഒൻപതുമണിയോടെയാണു സംഭവം. ശബരിമലയ്ക്കു പോകണമെന്ന ആവശ്യത്തോടെ റെയിൽവേ സ്റ്റേഷൻ പരിസരത്തെ പമ്പ ബസിനുള്ളിൽക്കയറി. പിന്നീട്, തീർഥാടകരുടെ പ്രതിഷേധത്തത്തുടർന്ന് ഇവർ ബസിൽനിന്നിറങ്ങുകയായിരുന്നു.

ചെങ്ങന്നൂർ പോലീസെത്തി സംസാരിച്ചപ്പോൾ നാട്ടിലേക്കുമടങ്ങാമെന്നു യുവതി അറിയിച്ചു. യുവതിയെ പോലീസ് കെ.എസ്.ആർ.ടി.സി. ബസ്‌ സ്റ്റാൻഡിലെത്തിച്ചു. തിരുവനന്തപുരം ബസിൽ ഇവർ കയറിപ്പോയതായി ദൃക്‌സാക്ഷികൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *