വാൽപാറയിൽ കരടിയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്ക്
വാൽപാറയിൽ കരടിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ യുവതിക്ക് പരുക്ക്. ഇഞ്ചിപ്പാറ എസ്റ്റേറ്റിലെ തൊഴിലാളി ജാർഖണ്ഡ് സ്വദേശിനി സബിതയ്ക്കാണ് പരുക്കേറ്റത്. രാവിലെ അഞ്ചരയോടെ വീടിന് പുറത്തേക്ക് ഇറങ്ങിയ സബിതയുടെ മേൽ കരടി ചാടി വീഴുകയായിരുന്നു. കയ്യിലും കാലിലും പരുക്കേറ്റ യുവതിയെ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി.