നിയമസഭയിലെ കയ്യാങ്കളി സാഹചര്യം ഒഴിവാക്കേണ്ടത്; സ്‌പീക്കർ എ എൻ ഷംസീർ
നിയമസഭയിലെ കയ്യാങ്കളി സാഹചര്യം ഒഴിവാക്കേണ്ടതെന്ന് സ്‌പീക്കർ എ എൻ ഷംസീർ. കയ്യാങ്കളി നടന്ന ദിവസത്തേത് സവിശേഷ സാഹചര്യമെന്ന് എ എൻ ഷംസീർ പറഞ്ഞു. സഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടുമെന്നാണ് പ്രതീക്ഷ. ബില്ലുകളിൽ ഒപ്പിടുക എന്നത് ഗവർണറുടെ ഭണഘടനാ ബാധ്യതയെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. കാലതാമസം വരുത്താം എന്നതിന് അപ്പുറം ഗവർണർക്ക് ഒപ്പിടാതിരിക്കാനാകില്ലെന്നും സ്‌പീക്കർ വ്യക്തമാക്കി.
അതേസമയം, കേരള നിയമസഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നിയമസഭ സെക്രട്ടേറിയറ്റിലെ തന്റെ സഹപ്രവര്‍ത്തകരായ കുടുംബാംഗങ്ങളോട് സംസാരിക്കുമ്പോഴും ‘Yes We Can’ എന്ന വാചകം തന്നെയാണ് പറയുവാനുള്ളതെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഫേസ്ബുക്കിൽ കുറിച്ചു. നിയമസഭ സമ്മേളനങ്ങള്‍ ചേരുന്ന കാര്യത്തിലായാലും നിയമ നിര്‍മാണങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തിലായാലും കേരള നിയമസഭ ബഹുദൂരം മുന്നിലാണ്. പാര്‍ലിമെന്റിന് തന്നെ മാതൃകയായി നിയമസഭ കമ്മിറ്റികള്‍, സബ്ജക്റ്റ് കമ്മിറ്റികള്‍ തുടങ്ങിയവ രൂപീകരിച്ച നിയമസഭയാണ് നമ്മുടേതെന്നും എ എന്‍ ഷംസീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.