Saturday, April 12, 2025
Kerala

ഇനി എത്രേപർ മരിക്കണം റോഡുകൾ നന്നാകാൻ ?എന്തിനാണ് പൊതുമരാമത്ത് വകുപ്പിന് എഞ്ചിനീയർമാർ?വിമര്‍ശനവുമായി ഹൈക്കോടതി

ബുദ്ധിമുട്ട്.എൻജിനീയർമാർ എന്താണ് പിന്നെ ചെയ്യുന്നത്.ഇത്തരം കുഴികൾ എങ്ങനെയാണ് അവർക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയുന്നത്.തൃശ്ശൂർ കുന്നംകുളം റോഡ്  കേച്ചേരി കഴിഞ്ഞാൽ ഭയാനക അവസ്ഥയിലാണ്.

അറ്റക്കുറ്റപ്പണി കഴിഞ്ഞ് ദിവസങ്ങൾക്കകം തകർന്ന ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴിയിൽ വീണ് അബോധാവസ്ഥയിലായിരുന്ന സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചതിനെ ഹൈക്കോടതിയിൽ സർക്കാർ  ന്യായീകരിച്ചു. കുഴിയിൽ വീണത് കൊണ്ട് മാത്രമല്ല മരണമെന്ന് മകൻ പറഞ്ഞെന്ന് സർക്കാർ അഭിഭാഷകന്‍ പറഞ്ഞു. ഷുഗർ ലെവൽ കുറവായിരുന്നു എന്ന് മകന്‍റെ മൊഴി ഉണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു..ഇനി എത്രേപർ മരിക്കണം റോഡുകൾ നന്നാകാൻ എന്ന് കോടതിചോദിച്ചു മരിച്ച ആളെ ഇനിയും അപമാനിക്കാൻ ഇല്ല എന്ന് കോടതി വ്യക്തമാക്കി.

.ആലുവ റോഡിന്‍റെ  ചുമതലയുള്ള എൻജിനീയർ നേരിട്ട് ഹാജർ ആവാൻ കോടതി നിർദ്ദേശം നല്‍കി..19ന് വിശദീകരണം ലഭിച്ചില്ലെങ്കിൽ കലക്ടറെ വിളിച്ചു വരുത്തും.കലക്ടർ കണ്ണും കാതും തുറന്നു നിൽക്കണം , റോഡ് ഹർജി ഈ മാസം 19ലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *