സമരം ചെയ്യുന്നവര്‍ അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ട, ഗതാഗതമന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ സമരപ്രഖ്യാപനത്തിനെതിരെ കടുത്ത നിലപാടെടുത്ത് ഗതാഗതമന്ത്രി ആന്റണി രാജു. സമരം ചെയ്യുന്നവര്‍ അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ട. സിംഗിള്‍ ഡ്യൂട്ടി യൂണിയനുകള്‍ നേരത്തെ അംഗീകരിച്ചതാണ്, അത് നടപ്പാക്കുന്നതിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു. ടി.ഡി.എഫാണ് ഒക്ടോബര്‍ ഒന്നുമുതല്‍ സമരം പ്രഖ്യാപിച്ചത്.