സ്വർണവിലയിൽ ഇന്നും ഇടിവ്
കൊച്ചി:തുടര്‍ച്ചയായി മൂന്നാം ദിവസവും സ്വര്‍ണ വില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണ് ഇന്നത്തേത്.പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4580 രൂപ.
അഞ്ച് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഈ മാസം 14 മുതലാണ് തുടര്‍ച്ചയായി കുറയാന്‍ തുടങ്ങിയത്.