ഇന്ധന വില ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിനെ എതിർക്കുമെന്ന് ധനമന്ത്രി; കേന്ദ്രത്തിലേക്ക് പോകുക 6000 കോടി
പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രം വിളിച്ച യോഗത്തിൽ എതിർപ്പ് അറിയിക്കുമെന്ന് സംസ്ഥാന സർക്കാർ, ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് മാത്രം പെട്രോൾ വില കുറയുമെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്
കേന്ദ്രം സെസ് പിരിക്കുന്നത് നിർത്തിയാൽ മാത്രമേ ഇന്ധനവില കുറയൂ. സെസ് നിർത്താതെ ഇന്ധനവില ജി എസ് ടിയുടെ പരിധിയിൽ ഉൾപ്പെടുത്തിയത് കൊണ്ട് ജനത്തിന് ഗുണം ലഭിക്കില്ല. കേന്ദ്രം ഇന്ധനവില ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതോടെ കേരളത്തിന്റെ വരുമാനം പകുതിയായി കുറയും. സംസ്ഥാനത്തിന് ലഭിക്കുന്ന 12,000 കോടി രൂപയിൽ നിന്ന് ആറായിരം കോടി രൂപ കേന്ദ്രത്തിന് നൽകേണ്ടി വരുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു
നിലവിൽ ഒരു ലിറ്റർ പെട്രോളിന് ലഭിക്കുന്ന നികുതി 24 രൂപയാണ്. ജി എസ് ടിയിൽ ഉൾപ്പെട്ടാൽ കേരളത്തിന് ലഭിക്കുക 5.46 രൂപ മാത്രമാകും. നാളെയാണ് ജി എസ് ടി കൗൺസിൽ യോഗം ചേരുന്നത്.