ജി എസ് ടി കുടിശ്ശിക വിതരണം ചെയ്ത് കേന്ദ്രം; കേരളത്തിന് 4122 കോടി രൂപ ലഭിക്കും
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള ജി എസ് ടി കുടിശ്ശിക വിതരണം കേന്ദ്രസർക്കാർ വിതരണം ചെയ്തു. 75,000 കോടി രൂപയാണ് വിതരണം ചെയ്തത്. കേരളത്തിന് 4122 കോടി രൂപ ലഭിച്ചു. കൊവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സംസ്ഥാനത്തിന് വലിയ ആശ്വാസമാണ് കേന്ദ്രത്തിന്റെ ജി എസ് ടി കുടിശ്ശിക വിഹിതം
ഇന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനെ സന്ദർശിച്ചിരുന്നു. കേരളത്തിന് ലഭിക്കാനുള്ള ജി എസ് ടി കുടിശ്ശിക നൽകണമെന്ന് ധനമന്ത്രി ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ പെട്ടെന്ന് തന്നെ കേന്ദ്രം നടപടി സ്വീകരിക്കുകയായിരുന്നു.
കേരളത്തിന് ജി എസ് ടി കുടിശ്ശികയായി 4500 കോടിയോളം രൂപയാണ് ലഭിക്കാനുള്ളത്. ഇതിൽ അഞ്ച് വർഷത്തെ സെക്യൂരിറ്റി ഇനത്തിൽ 3765 കോടിയും മൂന്ന് വർഷത്തെ സെക്യൂരിറ്റി ഇനത്തിൽ 357 കോടി രൂപയും ലഭിക്കും.