‘ആ കാര്യം ചോദിക്കാനാണ് ഇയാൾ വന്നതെന്ന് മനസിലായി’; വീണയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ റിയാസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ എക്സാലോജിക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ഇന്നും പ്രതികരിക്കാതെ മന്ത്രി മുഹമ്മദ് റിയാസ്. ഭാര്യയുടെ കമ്പനിയുമായി ബന്ധപ്പെട്ട വിവാദം സംബന്ധിച്ച് ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകനോട്, ‘ആ കാര്യം ചോദിക്കാനാണ് ഇയാൾ വന്നതെന്ന് മനസിലായി എന്നു മാത്രമായിരുന്നു മന്ത്രിയുടെ പ്രതികരണം. നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ മാനവീയം വീഥിയിലെത്തിയപ്പോഴായിരുന്നു മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. അതേസമയം, മാനവീയം വീഥി നവീകരണം ഓണത്തിന് മുന്നോടിയായി പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. മന്ത്രി ആന്റണി രാജുവും റിയാസിനൊപ്പം ഉണ്ടായിരുന്നു.