ഗാനിക്ക് പ്രവേശനാനുമതി നിഷേധിച്ച് താജിക്കിസ്ഥാൻ; ഒമാനിൽ ഇറങ്ങി
താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ രാജ്യം വിട്ട അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനിക്ക് താജിക്കിസ്ഥാൻ പ്രവേശനാനുമതി നിഷേധിച്ചു. ഇതോടെ ഗാനി ഒമാനിൽ ഇറങ്ങി. അദ്ദേഹം അമേരിക്കയിലേക്ക് പോയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
കാബൂളിലേക്ക് താലിബാൻ പ്രവേശിച്ചതിന് പിന്നാലെയാണ് അധികാരമൊഴിയാൻ തയ്യാറാണെന്ന് ഗാനി അറിയിച്ചതും പിന്നാലെ രാജ്യം വിട്ടതും. രാജ്യത്ത് രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് താൻ പലായനം ചെയ്യുന്നതെന്ന് ഗാനി പറഞ്ഞിരുന്നു.