അഭയ കേസ് പ്രതികളുടെ പരോൾ: സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി
അഭയ കേസ് പ്രതികൾക്ക് ചട്ടവിരുദ്ധമായി പരോൾ അനുവദിച്ചെന്ന് ആരോപിച്ച് നൽകിയ ഹർജിയിൽ സർക്കാരിനും ജയിൽ ഡിജിപിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. പ്രതികളായ ഫാദർ തോമസ് എം കോട്ടൂരിനും സിസ്റ്റർ സെഫിക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്
സിബിഐ കോടതി ശിക്ഷിച്ച് അഞ്ച് മാസം തികയും മുമ്പേ പ്രതികൾക്ക് പരോൾ അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. പരോൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കലാണ് ഹൈക്കോടതിയെ സമീപിച്ചത്. മെയ് 11നാണ് 90 ദിവസത്തേക്ക് പ്രതികൾക്ക് പരോൾ അനുവദിച്ചത്.