ഭക്ഷ്യക്കിറ്റുകൾ സംസ്ഥാന സർക്കാർ നൽകുന്നത്; കേന്ദ്രം ഒരു പൈസ പോലും നൽകുന്നില്ലെന്ന് മന്ത്രി അനിൽ
ഭക്ഷ്യക്കിറ്റുകൾ പൂർണമായും സംസ്ഥാന സർക്കാർ തന്നെ നൽകുന്നതാണെന്നും ഇതിനായി കേന്ദ്രത്തിൽ നിന്ന് ഒരു പൈസ പോലും ലഭിക്കുന്നില്ലെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. നിയമസഭയിൽ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
സംസ്ഥാന സർക്കാർ ജനങ്ങളോട് കാണിക്കുന്ന സ്‌നേഹത്തിന്റെയും അനുകമ്പയുടെയും പ്രതിഫലനമാണ് ഭക്ഷ്യക്കിറ്റുകൾ. അതിനാൽ കേന്ദ്രം പണം നൽകുന്നില്ല. ഭക്ഷ്യക്കിറ്റിലുള്ള സാധനങ്ങൾ പൂർണമായും വാങ്ങുന്നത് സംസ്ഥാന സർക്കാർ തന്നെയാണെന്നും മന്ത്രി പറഞ്ഞു
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ റേഷൻ കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ജി ആർ അനിൽ സഭയിൽ വ്യക്തമാക്കി.