1991 മോഡൽ വിജയം ബേപ്പൂരിൽ ആവർത്തിക്കുമെന്ന് മുഹമ്മദ് റിയാസ്
കോഴിക്കോട് ജില്ലയിലെ ബേപ്പൂർ അടക്കം 13 മണ്ഡലങ്ങളിലും എൽ ഡി എഫ് മികച്ച വിജയം നേടി അധികാരത്തിൽ വരുമെന്ന് ബേപ്പൂരിലെ സിപിഎം സ്ഥാനാർഥി മുഹമ്മദ് റിയാസ്. 1991 മോഡൽ വിജയം ഈ തെരഞ്ഞെടുപ്പിലും ബേപ്പൂരിൽ ആവർത്തിക്കുമെന്ന് റിയാസ് പറഞ്ഞു
സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് ബേപ്പൂർ. നിലവിലെ എംഎൽഎ ആയ വികെസി മമ്മദ് കോയക്ക് പകരമായാണ് മുഹമ്മദ് റിയാസിനെ സിപിഎം ഇറക്കുന്നത്. യുഡിഎഫിൽ ഇത്തവണ മുസ്ലിം ലീഗാണ് ബേപ്പൂരിൽ മത്സരിക്കുന്നത്.