Sunday, April 13, 2025
Kerala

ഹരിപ്പാട്ടെ കസ്റ്റഡി പീഡനം; ഡിവൈഎസ്പി അടക്കം 7 പൊലീസുകാര്‍ക്കെതിരെ കേസ്

ഹരിപ്പാട്ടെ കസ്റ്റഡി പീഡനത്തിൽ ഡിവൈഎസ്പി അടക്കം 7 പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. മനുഷ്യാവകാശ കമ്മീഷന്റെ നിർദേശപ്രകാരമാണ് ഹരിപ്പാട് പൊലീസ് കേസെടുത്തത്. ബാങ്ക് ഉദ്യോഗസ്ഥൻ അരുണിനെ കള്ളക്കേസെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. ബസിന് കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്.

2017 ലെ യുഡിഎഫ് ഹര്‍ത്താൽ ദിവസമാണ് കേസിന്നാസ്പദമായ സംഭവം. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് അരുണിന് ഒരു മാസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നിരുന്നു. ഡിവൈഎസ്പി മനോജ് കരണത്തടിക്കുകയും വൃഷണം ഞെരിക്കുകയും ചെയ്തെന്നാണ് എഫ്ഐആറിൽ പറയുന്നത്. എസ്ഐയും മറ്റ് പൊലീസുകാരും കുനിച്ച് നി‍ർത്തി നട്ടെല്ലിനും പുറത്തും മ‍ർദ്ദിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *