പാലക്കാട് പൊലീസുകാരൻ്റെ അതിക്രമം; പൂജയ്ക്കായ് ഒരുക്കിയ പീഠം കമ്പിപ്പാര ഉപയോഗിച്ച് കുത്തി പൊളിച്ചു
പാലക്കാട് മാങ്കാവിൽ പൊലീസുകാരൻ്റെ അതിക്രമം. പൂജയ്ക്കായ് ഒരുക്കിയ പീഠം കമ്പിപ്പാര ഉപയോഗിച്ച് കുത്തി പൊളിച്ചതായി പരാതി. കൊഴിഞ്ഞാമ്പാറ എസ്.ഐ ദിനേശനാണ് രാത്രി എത്തി അമ്പലത്തിെൻ്റ
പീഠം പൊളിച്ചത്.
സംഭവത്തിൽ സംഘാടകർ നോർത്ത് പൊലീസിൽ പരാതി നൽകി. അമ്പലത്തിലെ താത്കാലിക പീഠം ഇരിക്കുന്ന സ്ഥലം സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. തർക്കത്തെ തുടർന്നാണ് അക്രമം നടത്തിയത്. സംഭവത്തിൻ്റെ സി.സി.ടി വി.ദൃശ്യങ്ങൾ പുറത്ത് വന്നു.