Saturday, April 12, 2025
Kerala

മത്സരിക്കുന്നത് ജയിക്കാൻ: കേരളാ കോൺഗ്രസ് എം സ്ഥാനാർഥി പട്ടിക നാളെയെന്ന് ജോസ് കെ മാണി

കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാർഥി പട്ടിക നാളെ പുറത്തിറക്കും. യുവാക്കൾക്ക് പ്രാതിനിധ്യം നൽകിയുള്ള സ്ഥാനാർഥി പട്ടികയാണ് പുറത്തിറക്കുകയെന്ന് ജോസ് കെ മാണി അറിയിച്ചു. മത്സരിക്കുന്നത് ജയിക്കാൻ വേണ്ടി തന്നെയാണെന്നും ഇടതുമുന്നണിയുടെ ജയത്തിനായി മത്സരിച്ച് ജയിക്കുമെന്നും ജോസ് പറഞ്ഞു

13 സീറ്റുകളാണ് കേരളാ കോൺഗ്രസ് എമ്മിന് എൽഡിഎഫ് നൽകിയത്. യുഡിഎഫിൽ കഴിഞ്ഞ തവണ 15 സീറ്റുകളിലാണ് അവർ മത്സരിച്ചത്. അതേസമയം പിജെ ജോസഫ് വിഭാഗം പിളർന്ന് യുഡിഎഫിന്റെ ഭാഗമായിട്ടും 13 സീറ്റുകൾ ലഭിച്ചത് ജോസിന് വലിയ വിജയമാണ്.

കൂടാതെ റാന്നിയും ചാലക്കുടിയും കുറ്റ്യാടിയും ലഭിക്കുകയും ചെയ്തു. ഇതിൽ കുറ്റ്യാടി, റാന്നി പോലുള്ള ഉറച്ച സീറ്റുകൾ സിപിഎം വിട്ടു നൽകിയതിൽ പാർട്ടി അണികൾക്ക് പോലും അമർഷമുണ്ട്. എൻസിപിയിൽ നിന്ന് പാലാ സീറ്റ് നേടിയെടുക്കാനും ജോസ് കെ മാണിക്ക് സാധിച്ചു

ചങ്ങനാശ്ശേരി സീറ്റ് സിപിഐയിൽ നിന്നെടുത്താണ് കേരളാ കോൺഗ്രസിന് എൽഡിഎഫ് നൽകിയത്. ചങ്ങനാശ്ശേരിക്ക് പകരം കാഞ്ഞിരപ്പള്ളി സിപിഐ ചോദിച്ചെങ്കിലും ലഭിച്ചില്ല.

 

Leave a Reply

Your email address will not be published. Required fields are marked *