Thursday, January 2, 2025
Kerala

ആഗ്രഹിക്കുന്നവർക്കെല്ലാം സീറ്റ് നൽകാനാകില്ലെന്ന് താരിഖ് അൻവർ

സ്ഥാനാർഥി പട്ടികയിയെ ചൊല്ലി വിമർശനമുന്നയിച്ച നേതാക്കൾക്കെതിരെ എഐസിസി. ആഗ്രഹിക്കുന്നവർക്കെല്ലാം സീറ്റ് നൽകാനാകില്ല. ലതിക സുഭാഷിനെതിരായ അച്ചടക്ക നടപടി സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്നും താരിഖ് അൻവർ പറഞ്ഞു

നേരത്തെ കെ സുധാകരൻ സ്ഥാനാർഥി നിർണയത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നിരുന്നു. ഉമ്മൻ ചാണ്ടി, ചെന്നിത്തല തുടങ്ങിയവർ ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നും ഹൈക്കമാൻഡെന്ന പേരിൽ കെ സി വേണുഗോപാലും ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നും സുധാകരൻ തുറന്നടിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *