കണ്ണൂരിലെ എട്ടാം ക്ലാസ്സുകാരിയുടെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തു
കണ്ണൂര്‍: കണ്ണൂരിൽ എട്ടാംക്ലാസുകാരി റിയ പ്രവീൺ ജീവനൊടുക്കിയ ചെയ്ത സംഭവത്തിൽ അധ്യാപകർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. ആത്മഹത്യ കുറിപ്പിൽ പേരുള്ള റിയയുടെ ക്ലാസ് ടീച്ചർ ഷോജ,കായിക അധ്യാപകൻ രാഗേഷ് എന്നിവർക്കെതിരെയാണ് കേസ്. മാനസിക സമ്മർദ്ദത്തിലാക്കുന്ന തരത്തിൽ അധ്യാപകർ അധിക്ഷേപിച്ചതനാലാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്ന് ചക്കരക്കൽ പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. റിയ ഡെസ്കിലും ചുമരിലും മഷി ആക്കിയതിൽ പിഴയായി ഇരുപത്തി അയ്യായിരം രൂപ നൽകണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടതായി സഹപാഠി വെളിപ്പെടുത്തിയിരുന്നു.