ശബരിമലയിൽ യുവതി കയറിയെന്ന പ്രചാരണം വ്യാജം; അവർക്ക് 56 വയസ്സ്: ദേവസ്വം പ്രസിഡന്റ്
തെലുങ്ക് നടൻ ചിരജ്ഞീവിക്കൊപ്പം ശബരിമലയിൽ യുവതി കയറിയെന്ന പ്രചാരണം വ്യാജമാണെന്നും ദർശനം നടത്തിയ ഫീനിക്സ് ഗ്രൂപ്പ് ചെയർമാൻ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യക്ക് 56 വയസുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. അനന്തഗോപൻ പറഞ്ഞു.
പ്രചാരണം വന്ന ഘട്ടത്തിൽ തന്നെ പരിശോധന നടത്തിയിട്ടുണ്ടെന്നും പലരും മനപ്പൂർവം അപവാദ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐഡി കാർഡ് വരെ പരിശോധിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. വ്യാജപ്രചാരണം നടത്തിയവരെ കണ്ടെത്തണമെന്നും അതിനായി പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയെ കുറിച്ച് നല്ല മതിപ്പുള്ള സമയത്താണ് വ്യാജപ്രചാരണം നടത്താനുള്ള നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.