അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; കുടുംബ ബന്ധം തകര്‍ന്നെന്ന് വ്യാജ പ്രചാരണം: പൊട്ടിക്കരഞ്ഞ് ജയലക്ഷ്മി
മാനന്തവാടി:സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ പി കെ ജയലക്ഷ്മി. കുടുംബ ബന്ധം തകര്‍ന്നുവെന്നാണ് വ്യാജ പ്രചാരണം. തെരഞ്ഞെടുപ്പ് കമ്മീഷന് ഇതേകുറിച്ചു പരാതി നല്‍കും. പരാജയ ഭീതി മൂലമാണ് ചിലര്‍ തനിക്ക് എതിരെ കുപ്രചാരണം നടത്തുന്നതെന്നും ജയലക്ഷ്മി. ഭര്‍ത്താവിനും കുഞ്ഞിനും ഒപ്പമാണ് വാര്‍ത്താസമ്മേളനത്തിന് അവരെത്തിയത്. ഒരു സ്ത്രീയെന്ന പരിഗണനപോലും തനിക്ക് നല്‍കിയില്ലെന്നും ജയലക്ഷ്മി. വാര്‍ത്ത സമ്മേളനത്തിനിടെ ജയലക്ഷ്മി പൊട്ടിക്കരഞ്ഞു. നേരത്തെയും തനിക്ക് എതിരെ വ്യാജ പ്രചാരണം നടക്കുന്നുവെന്ന ജയലക്ഷ്മി പരാതി നല്‍കിയിരുന്നു. അതിനൊപ്പം കൂടുതല്‍ സ്‌ക്രീന്‍ ഷോട്ടുകളും മറ്റു വിവരങ്ങളും നല്‍കുമെന്നും ജയലക്ഷ്മി പറഞ്ഞു.