പോക്‌സോ കേസിൽ റോയി വയലാട്ടിന്റെയും അഞ്ജലിയുടെയും മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
നമ്പർ 18 ഹോട്ടലിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഹോട്ടലുടമ റോയ് വയലാട്ട്, സൈജു തങ്കച്ചൻ, അഞ്ജലി എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതികളുടെ അറസ്റ്റ് തടഞ്ഞിരുന്നു
തങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് പരാതിക്കാർ ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. മോഡലുകളുടെ മരണശേഷം തന്നെ പ്രത്യേക ലക്ഷ്യത്തോടെ കേസുകളിൽ കുടുക്കാൻ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ കേസെന്ന് റോയ് ഹർജിയിൽ പറയുന്നു
2021 ഒക്ടോബർ 20ന് ലൈംഗികാതിക്രമം ഉണ്ടായതായാണ് യുവതിയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതി. ജീവന് ഭീഷണിയുണ്ടെന്നും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിക്കാരി പറയുന്നു. കേസിലെ പ്രതിയായ അഞ്ജലി ഒളിവിലിരുന്ന് നിരന്തരം വേട്ടയാടുകയാണെന്നും ഇവർ പറഞ്ഞു.