Sunday, January 5, 2025
Kerala

ബാര്‍കോഴ: ഗൂഢാലോചനയ്ക്ക് പിന്നില്‍ ചെന്നിത്തലയെന്ന കേരളാ കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട്

മുന്‍ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍ക്കോഴ കേസിന് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് കേരളാ കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. കെ എം മാണിയെ കുടുക്കാന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് നേതാക്കളും പി സി ജോര്‍ജ്ജും ഗൂഢാലോന നടത്തിയെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ക്ക് അറിയാമായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. പാര്‍ട്ടിയുടെ ഔദ്യോഗിക അന്വേഷണ റിപ്പോര്‍ട്ടല്ലെന്നാണ് ജോസ് കെ. മാണിയുടെ പ്രതികരണം.

 

അതേസമയം, ജോസ് കെ. മാണി വിഭാഗത്തില്‍നിന്നുള്ള നേതാക്കന്മാര്‍ തന്നെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നാണ് സൂചനകള്‍. നേരത്തേ, സി.എഫ്. തോമസ് അധ്യക്ഷനായ സമിതിയെ പാര്‍ട്ടി ആരോപണം അന്വേഷിക്കാന്‍ നിയോഗിച്ചെങ്കിലും റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. പിന്നീട് സ്വകാര്യ ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *