ഷൈജലിനെ എംഎസ്എഫ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി
എംഎസ്എഫിൽ പി പി ഷൈജലിനെ എംഎസ്എഫ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കി. കൂടാതെ എംഎസ്എഫിന്റെയും മുസ്ലിം ലീഗിന്റെയും എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.
പി കെ നവാസിന്റെ ലൈംഗികാധിക്ഷേപത്തിനെതിരെ പരാതി നൽകിയവർക്കൊപ്പം നിന്നതാണ് മുസ്ലിം ലീഗിന്റെ പ്രതികാര നടപടി ഷൈജലിനെതിരെ തിരിയാൻ കാരണമായത്. ലൈംഗികാധിക്ഷേപം നടത്തിയവരെ സംരക്ഷിക്കുകയും പരാതി നൽകിയവരെ പുറത്താക്കുകയും ചെയ്യുന്ന രീതി ഷൈജലിന്റെ കാര്യത്തിലും തുടരുകയായിരുന്നു.
ഹരിത നേതാക്കൾക്ക് നീതി ലഭിച്ചില്ലെന്ന് ഷൈജൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശബ്ദമുയർത്തുന്നവരെ ലക്ഷ്യമിട്ട് നേതൃത്വം ആക്രമിക്കുകയാണെന്നും ലീഗിനുള്ളിലും കടുത്ത ഭിന്നതയുണ്ടെന്നും ഷൈജർ പറഞ്ഞിരുന്നു.