സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ നീക്കി
സ്പൈസസ് ബോര്‍ഡ് ചെയര്മാന് സ്ഥാനത്തു നിന്നും സുഭാഷ് വാസുവിനെ നീക്കിയതായി അറിയിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം. സുഭാഷ് വാസുവിനെ പുറത്താക്കാന്‍ ബിഡിജെഎസ്, ബിജെപി കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു.
ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയെയാണ് പാര്‍ട്ടി പകരം നിര്‍ദേശിച്ചിരിക്കുന്നത്. മൈക്രോഫിനാന്‍സ് ഇടപാടുമായി ബന്ധപ്പെട്ട് വെള്ളപ്പള്ളി നടേശനുമായി സുഭാഷ് വാസുവും തമ്മില്‍ ഇടഞ്ഞിരുന്നു. തുടര്‍ന്ന് ബിഡിജെഎസില്‍ നിന്നും സുഭാഷ് വാസുവിനെ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത നടപടി