Friday, April 11, 2025
National

മുഹമ്മദ് അസ്ഹറുദ്ദീനെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

 

മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. പ്രസിഡന്റായിരിക്കെ അസർ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ബിസിസിഐയുടെ അംഗീകാരമില്ലാത്ത ദുബായിലെ ടി10 ക്രിക്കറ്റ് ടൂർണമെന്റിലെ ഒരു ടീമിന്റെ മാർഗനിർദേശകനാണ് അസറുദ്ദീനെന്നും ഇക്കാര്യം മറച്ചുവച്ചെന്നും ആരോപണം ഉയർന്നിരുന്നു.

കൂടിയാലോചനകളൊന്നും കൂടാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന് അസോസിയേനിൽ ചിലർ പരാതിപ്പെടുകയായിരുന്നു. ഇതോടെയാണ് അസറിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *