ആറൻമുളയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച; 267 പാർട്ടി അംഗങ്ങൾ വിട്ടുനിന്നുവെന്ന് സിപിഎം റിപ്പോർട്ട്
ആറന്മുളയിലെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയെന്ന് സി.പി.ഐ.എം റിപ്പോർട്ട്. വീണ ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് 267 പാർട്ടിയംഗങ്ങൾ വിട്ടു നിന്നെന്ന് സി.പി.ഐ.എം റിപ്പോർട്ട്. അഞ്ച് ലോക്കൽ കമ്മിറ്റിയംഗങ്ങൾക്ക് എതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്.
22 ലോക്കൽ കമ്മിറ്റികളാണ് ഉള്ളത്. ഇതിൽ 20 ഇടത്ത് പ്രവർത്തകർ വിട്ടുനിന്നുവെന്നാണ് കണ്ടെത്തൽ. ഇലന്തൂരിലും കുലനാടയിലും വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. മല്ലപ്പുഴശ്ശേരിയിൽ ഒരു ലോക്കൽ കമ്മിറ്റി അംഗം സ്ലിപ് വിതരണം ചെയ്തില്ല. പത്തനംതിട്ട എരിയ കമ്മിറ്റി അംഗം ഷമീർകുമാർ ഉത്തരവാദിത്വം നിർവഹിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.