സിപിഎം സംസ്ഥാന കമ്മിറ്റി ഇന്നും നാളെയുമായി ചേരും; തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ചർച്ചയാകും
സിപിഎം സംസ്ഥാന കമ്മിറ്റി ഇന്നും നാളെയുമായി ചേരും. സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് സംസ്ഥാന സമിതി ചർച്ച ചെയ്യും. അമ്പലപ്പുഴയിലെ വീഴ്ചകൾ സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോർട്ടിലും ഉൾപ്പെട്ടതോടെ തുടർ നടപടികൾ സംബന്ധിച്ചും ചർച്ചയുണ്ടാകും
പാലാ, കൽപ്പറ്റ മണ്ഡലങ്ങളിലെ തോൽവിയും വോട്ട് ചോർച്ചയും ഗൗരവത്തോടെയാണ് പാർട്ടി വിലയിരുത്തുന്നത്. തൃപ്പുണിത്തുറയിലെയും കുണ്ടറയിലെയും തോൽവികളും ചർച്ചയാകും.