കെ ടി ജലീലിന് സ്വർണക്കടത്തുമായി ബന്ധമില്ല; മൊഴി തൃപ്തികരമെന്ന് എൻഫോഴ്‌സ്‌മെന്റ്
മന്ത്രി കെ ടി ജലീലിന്റെ മൊഴി തൃപ്തികരമെന്ന് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. ഇനി ജലീലിന്റെ മൊഴി എടുക്കേണ്ട കാര്യമില്ലെന്നും ഇഡി അറിയിച്ചു. സ്വർണക്കടത്തുമായി ജലീലിന് പങ്കില്ല. മൊഴിയെടുത്തത് സ്വത്ത് വിവരം സംബന്ധിച്ച പരാതിയിലാണെന്നും ഇ ഡി അറിയിച്ചു
സ്വർണക്കടത്തുമായി നേരിട്ടോ അല്ലാതെയോ ജലീലിന് ബന്ധമുള്ളതായി കണക്കാക്കിയിട്ടില്ലെന്നും ഇ ഡി അറിയിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഇ ഡി ആവശ്യപ്പെട്ടതു പ്രകാരം സ്വത്ത്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ജലീൽ ഹാജരാക്കിയിരുന്നു.
ഖുറാൻ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട ചില സംശയങ്ങൾ ഉയർന്നിരുന്നു. ചോദ്യം ചെയ്യലിൽ സംശയങ്ങൾ മാറി. ഖുറാനൊപ്പം മറ്റൊരു വസ്തുവും ഉണ്ടായിരുന്നതായി കണ്ടെത്താനും സാധിച്ചിട്ടില്ലെന്നും ഇ ഡി വ്യക്തമാക്കുന്നു.