ആലപ്പുഴ ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു
ആലപ്പുഴ തുമ്പോളി ദേശീയപാതയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് പേർ മരിച്ചു. ദമ്പതികളായ രാഹുൽ, ഭാര്യ ഹരിത എന്നിവരാണ് മരിച്ചത്. എഴുപുന്ന ചെമ്മനാട് സ്വദേശികളാണ്. വാഹനത്തിലുണ്ടായിരുന്ന വേണുഗോപാൽ, സീമ എന്നിവർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരുടെ കുട്ടികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു
ഞായറാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് വരികയായിരുന്ന കാറും കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.