ധനമന്ത്രി വാക്കുപാലിച്ചു; സ്‌നേഹയുടെ സ്‌കൂളിന് ഏഴ് കോടി രൂപ അനുവദിച്ചു
ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് അവതരണത്തിനിടെ ചൊല്ലിയ കവിത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നേരം പുലരുകയും സൂര്യൻ സർവ തേജസ്സോടെ ഉദിക്കുകയും ചെയ്യും എന്ന് തുടങ്ങുന്ന കവിതയുടെ പിറവി പാലക്കാട് കുഴൽമന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനി സ്‌നേഹയുടെ തൂലികയിൽ നിന്നായിരുന്നു.
സ്‌നേഹ പഠിക്കുന്ന വിദ്യാലയത്തിന്റെ ദയനീയാവസ്ഥ ഇതിന് പിന്നാലെ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നു. ഇതോടെ സ്‌കൂളിന് പുതിയ കെട്ടിയം നിർമിക്കാമെന്ന് ബജറ്റ് അവതരണ ദിവസം തന്നെ മന്ത്രി വാക്കു നൽകുകയും ചെയ്തു. ഇതാണ് ഇപ്പോൾ പാലിക്കപ്പെടുന്നത്.
സ്‌നേഹയുടെ സ്‌കൂളിന് പുതിയ കെട്ടിടത്തിനായി ഏഴ് കോടി രൂപയാണ് അനുവദിച്ചത്. നിലവിൽ വാടക കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്.