പതിനയ്യായിരം കടന്ന് കോവിഡ് മരണം: സംസ്ഥാനം നേരിടുന്നത് വലിയ വെല്ലുവിളി
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ പതിനയ്യായിരം കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതും പ്രതിദിന രോഗികളുടെയും മരണങ്ങളുടെയും എണ്ണം ഉയരുന്നതും സർക്കാരിനും ആരോഗ്യവകുപ്പിനും കടുത്ത വെല്ലുവിളി ഉയർത്തുകയാണ്.
15,025 പേർക്കാണ് കോവിഡ് വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്. ഇന്ന് 87 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 1,19,022 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,82,545 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് സംസ്ഥാനത്ത് 13,733 പേർക്കാണ് കോവിഡ് സ്ഥരീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,95,560 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,70,675 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 24,885 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2415 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.