പ്ലസ് ടു പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം; സർട്ടിഫിക്കറ്റിൽ ഇനി വിദ്യാർത്ഥിയുടെ ഫോട്ടോയും മാതാപിതാക്കളുടെ പേരും
പ്ലസ് ടു സർട്ടിഫിക്കറ്റിൽ വിദ്യാർത്ഥിയുടെ ഫോട്ടോയും ജനന തിയതിയും മാതാപിതാക്കളുടെ പേരും ഉൾപ്പെടുത്തും. പ്ലസ് ടു പരീക്ഷ ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥാണ് ഇക്കാര്യം പറഞ്ഞത്. പരീക്ഷയുടെ പുനർമൂല്യനിർണയത്തിനായി ഈ മാസം 21 വരെ അപേക്ഷിക്കാം. പ്ലസ് വൺ പരീക്ഷാ മൂല്യനിർണയം പൂർത്തിയായതായി മന്ത്രി അറിയിച്ചു. ഈ മാസം തന്നെ ഫലം വരുമെന്നും മന്ത്രി.
സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചത് ഇന്ന് ഉച്ചയോട് കൂടിയാണ്. 85.13 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷം ഇത് 84.33 ആയിരുന്നു. പരീക്ഷ എഴുതിയ 3,75655 പേരിൽ 3,19782 പേർ ഉപരിപഠനത്തിന് അർഹത നേടി.
ഏറ്റവും കൂടുതൽ വിജയശതമാനം രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ്. 89.02 ആണ് എറണാകുളം ജില്ലയിലെ വിജയശതമാനം. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിജയം കോഴിക്കോട് ജില്ലയ്ക്കായിരുന്നു. കഴിഞ്ഞ വർഷം ഏറ്റവും കുറഞ്ഞ വിജയശതമാനം പത്തനംതിട്ടയിൽ ആയിരുന്നെങ്കിൽ ഇത്തവണ കാസർഗോഡ് ജില്ലയിലാണ്.