തലസ്ഥാനത്ത് അതീവ ആശങ്ക: രോഗം സ്ഥിരീകരിച്ച 157 പേരില്‍ 130 പേരും രോഗബാധിതരായത് സമ്പര്‍ക്കം വഴി
തിരുവനന്തുപരം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 157 പേരില്‍ 130 പേരും രോഗബാധിതരായത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 7 പേരുടെ ഉറവിടം വ്യക്തമല്ല. മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറ മേഖലകളിലാണ് കൂടുതല്‍ രോഗികളും.
രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ മികച്ച ചികിത്സ നല്‍കാന്‍ പുന്തുണ സെന്റ് തോമസ് സ്‌കൂളില്‍ താത്കാലിക ആശുപത്രി സജ്ജമാക്കി. കൂടാതെ ഡെങ്കിപ്പനി പോലുള്ളവ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യതയുണ്ട്. ജില്ലയില്‍ ഇതുവരെ 32 പേര്‍ക്ക് ഡെങ്കുപ്പനി സ്ഥിരീകരിച്ചു.
ജില്ലയില്‍ 750 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളുള്ള കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തയ്യാറാകുന്നതായും മുഖ്യമന്ത്രി അറിയിച്ചു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും പരിസരവുമാണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാകുന്നത്. ഇവിടെ സ്വാബ് കളക്ഷനുള്ള സൗകര്യവുമുണ്ട്.